മൂന്ന് തോണികളും മണലും പിടികൂടി
കരിമ്പുഴ പനാംകുന്ന് കടവിൽ മണൽവാരാൻ ഉപയോഗിച്ച തോണികൾ ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി
ശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയിലെ പനാംകുന്ന് കടവിൽനിന്ന് മണൽവാരാൻ ഉപയോഗിച്ചിരുന്ന മൂന്ന് തോണികളും 16 ടയർ ട്യൂബുകളും ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി. കടത്താൻവേണ്ടി കരയിൽ കൂട്ടിയിട്ട ഒന്നര യൂണിറ്റ് മണലും പിടികൂടി. മണൽ നിർമിതികേന്ദ്രയ്ക്ക് കൈമാറി. ട്യൂബുകൾ നശിപ്പിച്ചു. തോണികൾ സ്റ്റേഷനിലെത്തിച്ചു. ഗ്രേഡ് എസ്.ഐ.മാരായ മുരളി, ശരത്, എ.എസ്.ഐ. വേലായുധൻ, ചന്ദ്രശേഖരൻ, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തോണികൾ പിടികൂടിയത്.