വണ്ടാഴിയില്‍ 52കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി…. ഭാര്യ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി
പാലക്കാട് വണ്ടാഴിയില്‍ 52കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്ബ് വീട്ടില്‍ കൃഷ്ണകുമാറാണ് മരിച്ചത്. സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ എട്ടരയോടു കൂടിയായിരുന്നു സംഭവം നടന്നത്. എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്താണന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണകുമാറിന്റെ ഭാര്യ സംഗീതയേയും (47) കോയമ്ബത്തൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.