ചെറുപ്പുളശ്ശേരി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് മഹാത്മജി നയിച്ച ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും അനുസ്മരിച്ചു. മാർ 12 മുതൽ ഏപ്രിൽ 6 വരെ ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലയിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എം.ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഒ.മരയ്ക്കാർ, ട്രഷറർ കെ.പി.മുഹമ്മദാലി, വൈസ് ചെയർമാന്മാരായ കെ.രാധാകൃഷ്ണൻ, എം.അനിൽകുമാർ, സെക്രട്ടറി കെ.റഫീക്ക് എന്നിവർ പ്രസംഗിച്ചു. ഏപ്രിൽ 1ന് പാലക്കാട് കോട്ടമൈതാനത്തെ രക്ത സാക്ഷി മണ്ഡപത്തിൽ വെച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കെ.റയിൽ വിരുദ്ധ ധർണ്ണയിൽ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും, പഞ്ചായത്തുതല മണ്ഡലം കമ്മിറ്റികൾ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.