കോങ്ങാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തിൽ ദണ്ഡിയാത്രാ അനുസ്മരണ യോഗം നടത്തി. ലോക മനസ്സാക്ഷിയെ വളരെയധികം സ്വാധീനിച്ച സമരമായിരുന്നു ഉപ്പുസത്യാഗ്രഹമെന്നും, ഗാന്ധിജിയുടെ നേതൃത്വത്തിൽ 78 കർമ്മധീര ഭടന്മാർ അച്ചടക്കത്തോടെ അണിചേർന്ന ഐതിഹാസികമായ യാത്രയായിരുന്നു ഭണ്ഡിയാത്ര എന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകമാർ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ കെ.എസ്.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.സുധീർ കുമാർ, ടി.നാരായണൻ, കെ.ആർ. ചാത്തു, എ.രതി, കെ.എസ്.നരസിംഹ്, കെ.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.