വ്യാപാരികൾ യാചന സമരം നടത്തി
പാലക്കാട് : പാലക്കാട് വ്യാപാരി സംഘടനയായ താങ്ങും തണലിന്റെ
നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ മുന്നിൽ പത്തിന ആവശ്യങ്ങൾ ഉന്നയിച്ചു യാചന
സമരം നടത്തി…1) കോവിഡ് പ്രോട്ടോകോൾ പ്രകാരം കടകൾ ദീർഘിച്ച സമയം
തുറക്കുവാൻ അനുവദിക്കുക
2) വ്യാപാരികൾക്ക് കടകൾ അടച്ചത് മൂലം ഉണ്ടായ നഷ്ടത്തിലേക്ക് ഗവൺമെന്റ്
ആനുകൂല്യം അനുവദിച്ചു തരുക
3) ബാങ്കിൽ നിന്നും എടുത്ത് ലോണിന് മോറട്ടോറിയം പ്രഖ്യാപിക്കുക
കൂട്ടുപലിശ ഒഴിവാക്കുക
4) വൈദ്യുതി ബില്ല് ഒരുവർഷത്തേക്ക് കൊമേർഷ്യൽ താരിഫ് നിന്നും
ഡൊമസ്റ്റിക് താരിഫ് ലേക്ക് മാറ്റി തരുക
5) ഡി എൽ ഓ ലൈസൻസ് ഫൈൻ ഇല്ലാതെ പുതുക്കി നൽകുക
6) വ്യാപാരിയുടെ പുനർ ജീവിക്കാൻ വേണ്ടി പുതിയ വായ്പകൾ കുറഞ്ഞ പലിശ
നിരക്കിൽ ഉടൻ അനുവദിക്കുക
7) വ്യാപാരികളുടെ കടയ്ക്ക് മേൽ കേസുകൾ ഉടനെ പിൻവലിക്കുക
8) ഓൺലൈൻ കുത്തകകളെ നിയന്ത്രിക്കുക
9) ലോക്ഡോൺ കാലത്ത് അടച്ചിട്ട കടകളുടെ വാടക ഒഴിവാക്കി തരുക
10) നിലവിലുള്ള വാടക ഒരു വർഷത്തേക്ക് പകുതിയായി കുറച്ചു തരുക. ജില്ല
ട്രഷ്ടർ എച്. നൗഷാദിന്റെ ആദ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി
സമരം ജില്ലാ പ്രഡിഡന്റ് സദ്ദാം ഹുസൈൻ സമരം ഉൽഘടനം നിർവഹിച്ചു ജില്ലാ
സെക്രട്ടറി റഹിം ഓലവാക്കോട് സ്വാഗതം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് നന്ദി
പറഞ്ഞു.
കെ. എം. ഷാജി, സുലൈമാൻ സി. കെ, ഷമീർ കരണംകുറിശ്ശി മുഹമ്മദ് ഷാനസ്,
എന്നിവർ പങ്കെടുത്തു










