സലാല:പാലക്കാട് മണ്ണാർക്കാട് അരിയൂർ സ്വദേശി നീരംഗലതൊടി രാജഗോപാലൻ (55) ഹൃദയാഘാതമൂലം സലാലയിൽ നിര്യാതനായി. ഇന്ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ നിഷ, മക്കൾ അർജുനൻ, ഐശ്വര്യ.
കഴിഞ്ഞ മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി ചെയ്ത് വരികയാണ്. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും