സംസ്കാര സാഹിതി യുടെ ‘മുഖംമൂടി’ അരങ്ങുതകർക്കുമ്പോൾ
തിരഞ്ഞെടുപ്പുകാലത്ത് സംസ്ഥാന സർക്കാരിൻറെ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സംസ്കാര സാഹിതി ജില്ലാ പ്രവർത്തകർ മുഖംമൂടി എന്ന് എന്ന തെരുവു നാടകവുമായി രംഗത്തെത്തിയിട്ടുള്ളത്. ജില്ലയിലുടനീളം നടത്തുന്ന ഈ കലാ പ്രകടനത്തിന് ആവേശോജ്വലമായ സ്വീകരണം ആണ് ലഭിക്കുന്നത് . ദൃശ്യമാധ്യമങ്ങൾ ഈ പരിപാടി നേരിട്ട് സംപ്രേഷണം ചെയ്യുന്നതും പരിപാടിയുടെ മാറ്റുകൂട്ടുന്നു.
കാലിക വിഷയങ്ങൾ ഉയർത്തി കാണിച്ചുകൊണ്ട് നടത്തുന്ന ഈ കലാപരിപാടിക്ക് നേതൃത്വം നൽകുന്നത് അഡ്വക്കേറ്റ് ഗിരീഷ് നെച്ചുള്ളി, ദീപം സുരേഷ്, ബിനേഷ് കാട്ടൂർ , ഉമ്മർ ഫാറൂഖ്, എച്ച് ബുഷറ എന്നിവരാണ്
നാടകത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബോബൻ മാട്ടുമന്ത സംഗീതം നൽകിയിരിക്കുന്നത് അനഘ മോഹൻ .
നന്നായി പ്രാദേശിക വാർത്തകൾ കൊടുക്കുന്നുണ്ട് അഭിനന്ദനങ്ങൾ