ശബരിമലയിലെ മണ്ഡലകാലത്തെ ദർശന സൗകര്യങ്ങളുടെ കാര്യത്തിൽ ദേവസ്വം ബോർഡും ,സർക്കാറും എടുത്ത തീരുമാനം പുന:പരിശോധിക്കണം … ഗോകുൽദാസ് ,,,,,’,,, ‘
ആൾ ഇന്ത്യാ വീരശൈവ സഭ പത്തനംതിട്ട ജില്ലാ കമ്മറ്റി യോഗം വടശ്ശേരിക്കരയിൽ ശ്രീ. സുബ്രഹ്മണ്യ ട്രസ്റ്റ് ഹാളിൽ (ശി. പ്രസാദ് അങ്ങാടിക്കൽ അവർകളുടെ അദ്യക്ഷതയിൽ ബ്രഹ്മശ്രീ മുരുകാനന്ദ സ്വാമി ഉദ്ഘാടം ചെയ്തു ,ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി K ഗോകുൽദാസ് മുഖ്യ പ്രഭാഷണം നടത്തി ,ശബരിമലയിൽ മണ്ഡലകാലത്തെ ദർശനത്തിന് ആചാര അനുഷ്ഠാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ദേവസ്വം ബോർഡും ,സർക്കാറും പുന:പരിശോധിക്കണമെന്നും മുഴുവൻ ഹൈന്ദവ സമുദായ സംഘടനകളുടെ യോഗം വിളിക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ ഗോകുൽദാസ് ആവശ്യപ്പെട്ടു.’. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വീരശൈവരെ സ്ഥാനാർത്ഥിയായി രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കണമെന്നും, പത്തനംതിട്ട ജില്ലയിൽ വീരശൈവ സമുദായത്തിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗോപിനാഥൻപിള്ള ,സത്യൻ കണ്ണങ്കര ,രമേഷ് ബാബു.കുട്ടൻ കണ്ണാടി ,ഗോപാലകൃഷ്ണൻ ,മനോജ് ചിറ്റാർ എന്നിവർ പ്രസംഗിച്ചു