നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു. ഫ്രീഡം റൺ പാലക്കാട്
കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ വി.കെ. ശ്രീകണ്ഠൻ എം. പി ഫ്ലാഗ് ഓഫ് ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷനായി. കായികതാരം പി.യു.ചിത്ര ഫിറ്റ് ഇന്ത്യ പ്രതിജ്ഞ ചൊല്ലി. നഗരസഭാ ചെയർമാൻ ഇ. കൃഷ്ണദാസ് സംസാരിച്ചു.
രക്തസാക്ഷി മണ്ഡപം മുതൽ അകത്തേത്തറ ശബരി ആശ്രമം വരെ നടത്തിയ ഫ്രീഡം റണിൽ നെഹ്‌റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ പങ്കെടുത്തു.
ശബരി ആശ്രമത്തിൽ നടന്ന
സമാപന സമ്മേളനം എ. പ്രഭാകരൻ
എം.എൽ.എ ഉദ്ഘടനം ചെയ്തു. അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത ആനന്ദകൃഷ്ണൻ അധ്യക്ഷയായി. ശബരി ആശ്രമം സെക്രട്ടറി ടി. ദേവൻ, നാഷണൽ സർവീസ് സ്കീം ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് റഫീഖ്, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സ്മിതി, എൻ. കർപ്പകം, എസ്.ശ്രീജിത്, സി.സൂര്യ,
ആർ.ശ്രീജിത്ത്, കെ. എസ് ജിതിൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഫീൽഡ് ഔട്ട് റീച് ബ്യൂറോടെ ആഭ്യമുഖ്യത്തിൽ ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.