ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഓഗസ്റ്റ് 06) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- തെക്കേത്തറ അങ്കണവാടി(ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)
- കപ്പൂർ – കുമരനെല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
- അനങ്ങനടി – പനമണ്ണ നൂർമഹൽ ഹാൾ
- തൃക്കടീരി – ബി ഇ എം യു പി സ്കൂൾ, തൃക്കടീരി ജംഗ്ഷൻ
- കോട്ടപ്പുറം – ജി എൽ പി എസ് കോട്ടപ്പുറം
- ചാലിശ്ശേരി – അൻസാരി ഓഡിറ്റോറിയം, ചാലിശ്ശേരി
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 05 വരെ 1055253 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 05 വരെ 1055253 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 195918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 05 ന് 2139 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 05) ടെസ്റ്റ് പോസിറ്റിവിറ്റി 19.39 ശതമാനമാണ്.
ഇന്ന് (ഓഗസ്റ്റ് 05) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- പിരായിരി – ഗ്രാമപഞ്ചായത്ത് കല്യാണ മണ്ഡപം
- പുതുനഗരം – ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ
- തിരുമിറ്റക്കോട് – ജി.എച്ച്.എസ്.എസ് ചാത്തന്നൂർ
- മുതുതല – എ. യു. പി. എസ് മുതുതല
- കോട്ടായി – പ്രീമെടിക് ഹോസ്റ്റൽ, പോലീസ് സ്റ്റേഷന് സമീപം
- കാവശ്ശേരി – തീപ്പെട്ടി കമ്പനി, ചുണ്ടക്കാട്, കാവശ്ശേരി
- പല്ലശ്ശന – വി ഐ എം എച്ച് എസ് എസ് ചിറകോട്, പല്ലശ്ശന
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്