ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ഓഗസ്റ്റ് 01) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – പുതിയ ബസ്റ്റാൻഡ്
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- വെള്ളിനേഴി – ഗവ. ഹൈസ്കൂൾ, വെള്ളിനേഴി
- അമ്പലപ്പാറ – എ വി എം എച്ച് എസ്, ചുനങ്ങാട്
- തിരുമിറ്റക്കോട് – ജി എച്ച് എസ് എസ്, ചാത്തന്നൂർ
- വല്ലപ്പുഴ – ഹയർ സെക്കൻഡറി സ്കൂൾ, വല്ലപ്പുഴ
- അയിലൂർ – സെന്റ് മേരീസ് മലങ്കര ചർച്ച് പാരിഷ് ഹാൾ പൂവ്വചോട്, കയറാടി
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 31 വരെ 1001947 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 31 വരെ 1001947 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 186240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 31 ന് 2209 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 31) ടെസ്റ്റ് പോസിറ്റിവിറ്റി 21.83 ശതമാനമാണ്.
ഇന്ന് (ജൂലൈ 31) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – പുതിയ ബസ് സ്റ്റാൻഡ്, ആലത്തൂർ ടൗൺ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- കുമരംപുത്തൂർ – ജി എൽ പി എസ് വട്ടമ്പലം (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- ജി എൽ പി എസ് പള്ളിക്കുന്ന്(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- മലമ്പുഴ – പ്രാഥമിക ആരോഗ്യ കേന്ദ്രം
- പിരായിരി – ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം
- അനങ്ങനടി – ഗവ. ഹയർ സെക്കൻഡറി സ്കൂൾ
- വണ്ടാഴി – ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്