ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 20) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- കൊടുമ്പ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- എസ് ബി എസ് സ്കൂൾ, ഓലശ്ശേരി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:00 വരെ)
- കൊപ്പം – സാമൂഹ്യ ആരോഗ്യ കേന്ദ്രം
- നാഗലശ്ശേരി – സംഗമം ഓഡിറ്റോറിയം കൂറ്റനാട്
- എലവഞ്ചേരി – നാല് സെൻറ് കോളനി അങ്കണവാടി, പറശ്ശേരി കോളനി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)
- പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
- കൊടുവായൂർ – ഗവ. ഹൈസ്കൂൾ സ്കൂൾ, കൊടുവായൂർ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 19 വരെ 899834 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 19 വരെ 899834 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 166774 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 19 ന് 846 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 19) ടെസ്റ്റ് പോസിറ്റിവിറ്റി 13.21 ശതമാനമാണ്.
ഇന്ന് (ജൂലൈ 19) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – കാട്ടുശ്ശേരി ഗവ. എൽ പി സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ചെർപ്പുളശ്ശേരി – ശങ്കർ ആശുപത്രി
- കോട്ടോപ്പാടം – കണ്ടമംഗലം ക്രിസ്തുരാജ പാരിഷ് ഹാൾ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)
- ഭീമനാട് യു.പി സ്കൂൾ (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)
- ചാലിശ്ശേരി – അൻസാരി ഓഡിറ്റോറിയം
- വാണിയംകുളം – ലോക് ദാസ് ഓഡിറ്റോറിയം
- പുതുശ്ശേരി – കൈരളി സ്റ്റീൽ, കഞ്ചിക്കോട്
- ബ്രോക്കേഡ് ഇന്ത്യ, കിൻഫ്ര, കഞ്ചിക്കോട്
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്