ജില്ലയിൽ നാളെ എഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 08) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- പുതുഗ്രാമം സ്കൂൾ
- കിഴക്കഞ്ചേരി – ബഡ്സ് സ്കൂൾ, കുണ്ടുകാട്
- പെരുവെമ്പ് – ജി.ജെ. ബി സ്കൂൾ, പാലത്തുള്ളി
- കൊഴിഞ്ഞാമ്പാറ – വണ്ണമട കുടുംബാരോഗ്യ കേന്ദ്രം
- നെല്ലായ – അൽ അമീൻ ഓഡിറ്റോറിയം, അരീക്കൽപ്പടി
- വല്ലപ്പുഴ – ഓർഫനേജ് എൽ.പി സ്കൂൾ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 07 വരെ 792398 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 07 വരെ 792398 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 154504 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 07 ന് 1180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂലൈ 07) ടെസ്റ്റ് പോസിറ്റിവിറ്റി 9.77 ശതമാനമാണ്.
ഇന്ന് (ജൂലൈ 07) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- മഹാകവി പി. സ്മാരക മന്ദിരം
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കാവശ്ശേരി – കരുണ യു. പി സ്കൂൾ, തെന്നിലാപുരം
- ചിറ്റൂർ – രാജീവ് ഗാന്ധി ഓഡിറ്റോറിയം, തത്തമംഗലം
- ഓങ്ങല്ലൂർ – വാടാനംകുറുശ്ശി ഗവ. ഹൈസ്കൂൾ
- ആനക്കര – എൽ.പി സ്കൂൾ കുമ്പിടി
- നന്ദിയോട് – സ്വശക്തി വായനശാല, നെടുമ്പള്ളം വണ്ടിത്താവളം, പട്ടഞ്ചേരി
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










