ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 04) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – അച്ഛനാംകോട് സ്കൂൾ
- എലവഞ്ചേരി – ഇ.എം.എസ് വായനശാല, കരിപ്പായി (രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ)
- ജി. യു. പി സ്കൂൾ വട്ടേക്കാട് (ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ)
- പാലക്കാട് നഗരസഭ – കോട്ടമൈതാനം
- പുതുനഗരം – പ്രാഥമിക ആരോഗ്യ കേന്ദ്രം
- പുതുപ്പരിയാരം – എ.യു.പി.എസ് മുട്ടികുളങ്ങര(രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്ന് വരെ)
- ജി.എൽ.പി.എസ് കാവിൽപ്പാട് (ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 4:30 വരെ)
- കൊടുമ്പ് – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കനാൽ ജംഗ്ഷൻ
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 03 വരെ 752897 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂലൈ 03 വരെ 752897 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 150018 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലായ് 03 ന് 1094 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂലായ് 03) ടെസ്റ്റ് പോസിറ്റിവിറ്റി 12.97 ശതമാനമാണ്.
ഇന്ന് (ജൂലൈ 03) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ചീരണി അങ്കണവാടി, കൊല്ലങ്കോട്
- നെല്ലായ – ഇ.എൻ. യു. പി സ്കൂൾ, കൃഷ്ണപ്പടി
- പല്ലശ്ശന – ചിറക്കോട് വി. ഐ. എം ഹൈസ്കൂൾ
- മുതലമട – ജി. എച്ച്. എസ്.എസ് മുതലമട
- പുതുക്കോട് – എം.സി പാലസ്, തച്ചനടി
- അനങ്ങനടി – എ. എം. എൽ. പി സ്കൂൾ, പാലക്കോട്, കോതകുറിശ്ശി
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്