ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂൺ 25) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- സംഗമം ഓഡിറ്റോറിയം, കൂറ്റനാട്, നാഗലശ്ശേരി
- പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ(ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പൂച്ചിറ)
- വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം
- ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചളവറ
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 24 വരെ 672098 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 24 വരെ 672098 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 140494 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 24 ന് 990 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 24) ടെസ്റ്റ് പോസിറ്റിവിറ്റി 12.13 ശതമാനമാണ്.
ഇന്ന് (ജൂൺ 24) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
- രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
- മരുതറോഡ് പ്രാഥമിക ആരോഗ്യ കേന്ദ്രം
- ടൈം ഹാൾ, പയ്യനടം, കുമരംപുത്തൂർ
- പറളി പഞ്ചായത്ത് കല്യാണമണ്ഡപം
- പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപം
- അൽ – ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുണ്ടുകാട്, തോണിപ്പാടം
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്