ഗുണ്ടാ ആക്രമണത്തില്‍ പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ഗോപാലപുരത്താണ് സംഭവം. വണ്ണാമട സ്വദേശിയും ചെത്ത് തൊഴിലാളിയുമായ നന്ദകുമാറിനാണ് (26) വെട്ടേറ്റത്.
ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് സൂചന. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബൈക്കിലെത്തിയ നാലംഗ സംഘമാണ് നന്ദകുമാറിനെ ആക്രമിച്ചത്. മാരകായുധം ഉപയോഗിച്ച് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.