ആലപ്പി എക്സ്പ്രസിൽ ചെന്നൈയിൽനിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ വിലവരുന്ന സ്വർണം പിടികൂടി. 1.990 കി.ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ്
പാലക്കാട് റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചൊവ്വാഴ്ച രാവിലെ പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയ ആലപ്പി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. തൃശ്ശൂർ വല്ലച്ചിറ സ്വദേശിയായ സി.ഡി. ജോയ് (49), പാലക്കാട് ആലത്തൂർ സ്വദേശിയായ എൻ. വിജയൻ (36) എന്നിവരുടെ കൈവശമായിരുന്നു സ്വർണമെന്ന് റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അധികൃതരറിയിച്ചു. പ്രത്യേകമായി തുണികൊണ്ട് നിർമിച്ച പൗച്ചിൽ കെട്ടി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടികൾ.