പാലക്കാട് ∙കിടങ്ങൂരിൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും മോഷണം നടത്തിയെന്ന കേസിൽ ആലത്തൂർ അമ്പലക്കാട് പുത്തംകുളം രഞ്ജിത്ത് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. 2017 ജൂണിൽ ബെസ്റ്റോയുടെ വീട്ടിൽ മോഷണം നടത്തിയെന്നാണു കേസ്. കഴിഞ്ഞ മാസം ചാലക്കുടിയിലെ എടിഎം കവർച്ചയ്ക്കിടെയാണു രഞ്ജിത്ത് പിടിയിലായത്.
ആലുവ ഡിവൈഎസ്പി ജി.വേണു, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി,എസ്ഐ ടി.എം.സൂഫി, ഉദ്യോഗസ്ഥരായ മാർട്ടിൻ ജോൺ, റോണി അഗസ്റ്റിൻ, കെ.ആർ.ജിസ്മോൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.










