മലമ്പുഴ: ഏറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഐ.ടി.ഐ-ലക്ഷം വീട് കോളനി റോഡ് പുന:ർ നിർമ്മാണം ആരംഭിച്ചു. അകത്തേത്തറ പഞ്ചായത്തുമായി മലമ്പുഴ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപയാണ് വകയിരിത്തിയിട്ടുള്ളത്. ഒരു കിലോമീറ്ററോളം വരുന്ന റോഡ് മൂന്നു മീറ്റർ വീതിയിൽ ടാർ ചെയ്ത് വശങ്ങളിൽ കോൺഗ്രീറ്റ് ചെയ്യാനാണ് ഉദ്ദേശം.കാലാകാലങ്ങളായി റോഡിൻ്റെ നടുവിലൂടെ അകത്തേത്തറ കുടിവെള്ള പദ്ധതിക്കായി മലമ്പുഴ ശുദ്ധജല വിതരണ പ്ലാൻ്റിൽ നിന്നുള്ള പൈപ്പിട്ടതോടെ റോഡിലൂടെയുള്ള യാത്ര നിലച്ചിരുന്നു. കോൺവെൻ്റ്;ആശുപത്രി;ലക്ഷം വീട് കോളനി എന്നിവടങ്ങളിലേക്ക് പോകുന്ന റോഡാണ് ഇത്.