കോട്ടായിയിൽ വൻമരം കടപുഴകി വീണതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു.
രാമദാസ് ജി കൂടല്ലൂർ.
കുഴൽമന്ദം-കോട്ടായി റോഡിൽ കോട്ടായി മേജർ റോഡ് ജംഗ്ഷനു സമീപം വൻമരം കടപുഴകി വീണതിനാൽ ഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി മണ്ണ് നീക്കം ചെയ്തപ്പോൾ,വൻവൃക്ഷത്തിൻ്റെ വേരുകളും മുറിച്ചു നീക്കംചെയ്യപ്പെട്ടതും, കഴിഞ്ഞദിവസം പെയ്ത കനത്തമഴയും, പടർന്നു പന്തലിച്ചു നിൽക്കുന്ന വാകമരം കടപുഴകി വീഴാൻ കാരണമായി.
ദേശീയബന്ദ് ദിവസമായിരുന്നതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നത് വൻദുരന്തം ഒഴിവാകുവാൻ സഹായകമായെങ്കിലും ഈ വൻവൃക്ഷത്തിൻ്റെ ശിഖരങ്ങൾ പതിച്ചതിനാൽ റോഡിന്റെ മറുവശത്തുള്ള അക്ഷയ സെൻ്ററിൻ്റെ മുൻവശം ഭാഗികമായും, ബോർഡുകളും മറ്റും തകർന്നു. ഉച്ചയ്ക്ക് 12മണിക്ക്റോഡിനു കുറുകെ വീണ ഈ വാകമരം, ജെ.സി.ബി ഉപയോഗിച്ച് ആലത്തൂർ ഫയർഫോഴ്സ് ജീവനക്കാരുടേയും, ഇലക്ട്രിസിറ്റി ജീവനക്കാരുടെ യും, നാട്ടുകാരുടെയും ശ്രമഫലമായി ഗതാഗതം പുനഃസ്ഥാപിക്കുവാൻ മൂന്നര മണിക്കൂർ വേണ്ടിവന്നു.