ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരത്തിൽ ആർ.എസ്. റോഡ് കവലയിലെ രണ്ടാമത്തെ കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കിത്തുടങ്ങി. സർക്കാർ ഭൂമിയിലാണെന്ന് സർവേനടത്തി കണ്ടെത്തിയ ഭാഗമാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ഉടമതന്നെ സ്വമേധയാ പൊളിച്ചുനീക്കിത്തുടങ്ങിയത്.
ഇതുവഴി 28 ചതുരശ്രമീറ്റർ വരുന്ന മുക്കാൽ സെന്റ് സ്ഥലം സർക്കാർഭൂമിയായി വീണ്ടെടുക്കും. സർക്കാർഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്ന ആർ.എസ്. റോഡ് കവലയ്ക്ക് സമീപത്തെ ഇരുനിലക്കെട്ടിടത്തിന്റെ മുൻഭാഗം ഞായറാഴ്ച പൊളിച്ചുനീക്കിയിരുന്നു. നേരത്തേ ഒഴിയാൻവേണ്ടി നോട്ടീസ് നൽകി കാലാവധി തീർന്നതിനെത്തുടർന്നാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിത നടപടിയുണ്ടായത്.