മണ്ണാർക്കാട്: കല്ലടിക്കോട് മാപ്പിള സ്ക്കൂൾ ഇറക്കത്തിൽ വീണ്ടും വാഹനാപകടം. ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി റോഡിനോട് ചേർന്നുള്ള മതിലിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അധികൃതർ അടിയന്തരമായി ഇടപ്പെട്ട് അപകടാവസ്ഥയിലുള്ള കുഴി നികത്തണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു. റോഡിന്റെ അശാസ്ത്രീയ നിർമ്മാണം മൂലവും ഇവിടെ അപകടങ്ങൾ പതിവാകുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു