ആശയക്കുഴപ്പമുണ്ടാക്കി നഗരസഭ സ്ഥാപിച്ച ബോർഡിൽ എഴുതിയ റോഡിന്റെ പേര്………….
ഒറ്റപ്പാലം:ഒറ്റപ്പാലം പോസ്റ്റ്ഓഫീസിനു സമീപത്തു കൂടി കടന്നു പോകുന്ന റോഡിൽ നഗരസഭ സ്ഥാപിച്ച ബോർഡിൽ പേര് വെച്ചത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
വക്കീൽ വി. രാമൻ നായർ റോഡ് എന്ന പഴയ നഗരസഭയുടെ ബോർഡിനു സമീപം പുതിയ ബോർഡ് വന്നപ്പോൾ ഈ പേര് പാണംപള്ളിയാലിൽ എൽ. പി സ്കൂൾ റോഡ് എന്നാക്കി മാറ്റിയിരിക്കുന്നു. ഒറ്റപ്പാലം നഗരസഭയുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഏകദേശം രണ്ട് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ബോർഡുകളിൽ ഒന്നിലാണ് ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ പേര് വന്നിരിക്കുന്നത്.
ഇതിന് സമീപം നഗരസഭ സ്ഥാപിച്ച പഴയ ബോർഡ് വക്കീൽ വി രാമൻ നായർ റോഡ് എഴുതിയിരിക്കുന്നതും കാണാം. നഗരസഭ ജനങ്ങളുടെ ഈ ആശയക്കുഴപ്പം ഉടൻ പരിഹരിച്ച് ഈ പേരിൽ ഒരു വ്യക്തത വരുത്തണമെന്ന് ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉസ്മാൻ കരണംകോട് ആവശ്യപ്പെട്ടു.