വടക്കഞ്ചേരി: വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന വടക്കഞ്ചേരി മേൽപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല.
അവസാനഘട്ട ജോലിയായ ടാറിങ് തുടങ്ങി. 20 ദിവസത്തിനുള്ളിൽ മേൽപ്പാലം ഗതാഗതത്തിനായി തുറക്കുമെന്ന് കരാർ കമ്പനിയായ കെ.എം.സി. അധികൃതർ പറഞ്ഞു. 2017-ൽ തുടങ്ങിയ പാലം നിർമാണം ഇടയ്ക്ക് മുടങ്ങിയും തുടങ്ങിയും നീണ്ടുപോവുകയായിരുന്നു.










