കോഴിക്കോട് പാലക്കാട് ദേശീയപാത 966ല്‍ താണാവ്(ഫ്രണ്ട്സ് അവന്യു ജങ്ഷന്)മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 16)മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുണ്ടൂര്‍ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂര്‍ പറളി കോട്ടമൈതാനം വഴിയും പാലക്കാട് നിന്ന് മുണ്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടമൈതാനം-മേഴ്സി കോളേജ് ജംങ്ഷന്-പറളി -മുണ്ടൂര്‍ വഴിയും പോകേണ്ടതാണ്.









