; മണ്ണാര്‍ക്കാട്ടെ റോഡ് കരാര്‍ കമ്ബനിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു
കമ്ബ്യൂട്ടറും മേശയും കസേരയും അടക്കമാണ് ഓഫീസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ തകർത്തത്. ജീവനക്കാരെയും യൂത്ത് ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി വൈകുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.
മുസ്ലിം ലീഗ് തെങ്കര മണ്ഡലം കമ്മിറ്റി പ്രവർത്തകരാണ് ഓഫീസ് അടിച്ച് തകർത്തത്. പൊലീസെത്തി, ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ ഓഫീസില്‍ നിന്നും പുറത്തിറക്കിയത്.









