കർഷക-വ്യവസായ തൊഴിലാളി ഐക്യം പ്രാഘോഷിക്കുന്ന ഭാരത് ബന്ദിന് ഐക്യദാർഢ്യം നൽകി കൊണ്ട് റെയിൽവേ ട്രേഡ് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു.
ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ കേന്ദ്ര വൈസ് പ്രസിഡന്റ് കെ ഹരിദാസ് ഉത്ഘാടനം ചെയ്തു.
ലോക്കോ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സി ജെയിംസ്, ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗാണൈസേഷൻ ദേശീയ സെക്രട്ടറി എസ് എം എസ് മുജീബ് റഹ്മാൻ, എംപ്ലോയീസ് സംഗ് ഡിവിഷണൽ പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ, സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പി മൂർത്തി, വേണുഗോപാൽ, ഡി ർ ഇ യു സെക്രട്ടറി കെ ഉദയഭാസ്‌കർ, ജയഘോഷ്, ബാലകൃഷ്ണൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു.
റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ കോളനികൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ കോർപ്പറേറ്റുകൾക്ക് പാട്ടത്തിന് നൽകുവാനുള്ള തീരുമാനത്തിൽ നിന്നും റെയിൽവേ ഭരണകൂടം പിൻമാറ ണമെന്നും ധർണ്ണ ഉന്നയിച്ചു.