വെബ്സൈറ്റ് റിവ്യൂവിന്റെ പേരില്‍ പണം സമ്ബാദിക്കാം എന്നു വിശ്വസിപ്പിച്ചു യുവതിയില്‍ നിന്നു നാലു ലക്ഷം രൂപാ തട്ടിയ കേസില്‍ പ്രതികളായ 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
.പാലക്കാട് സ്വദേശികളായ ബിന്‍ഷാദ്, ഷമീല്‍, സിനാസ് എന്നിവരാണ് പിടിയിലായത്.ഫോണ്‍ വഴിയാണ് സംഘം ഓണ്‍ലൈന്‍ ബന്ധമുണ്ടാക്കിയത്. എറണാകുളം സ്വദേശിനിയുടെ ഫോണിലേക്ക് വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ആദ്യം അയച്ചു നല്കി.തുടര്‍ന്നു റിവ്യു ചെയ്ത് നല്കിയാല് പണം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. തുടക്കത്തില്‍ ചെറിയ തുക യുവതിയില്‍ നിന്ന് സംഘം കൈപ്പറ്റുകയും ചെയ്തു.