അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളിയാർപുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ ഏലംകുളവൻ യൂസഫിൻ്റെ മകൻ സാബിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.26 വയസായിരുന്നു
. ഇന്ന് രാവിലെ കലങ്ങോട്ടിരി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നിന്നെത്തിയ സ്കൂബ ടീമിൻ്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.
മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി വ തെരച്ചില്‍ തുടർന്നെങ്കിലും ഫലമുണ്ടായില്ല
ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. വെള്ളം കയറിയ പാലത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ ഒഴുക്കില്പെട്ടായിരുന്നു യുവാവ് അപകടത്തില്‍പ്പെട്ടത്. മണ്ണാർക്കാട് കണ്ണംകുണ്ട് പാലത്തിന് സമീപത്തു വെച്ചാണ് ഒഴുക്കില്‍പ്പെട്ടത്.
മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി 7.45 വരെ തെരച്ചില്‍ തുടർന്നെങ്കിലും ഫലമുണ്ടായില്ല










