നെന്മാറ: അന്താരാഷ്ട്ര നദീദിനത്തോടനുബന്ധിച്ച് ഗായത്രി പുഴയോരത്ത് വച്ച് സെമിനാറും നദി പുന:സ്ഥാപന പ്രതിജ്ഞയും നടത്തി. നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നെന്മാറ വനം ഡിവിഷന്റേയും നേതൃതത്തിൽ ചേരാമംഗലം ഗായത്രി പുഴയിലെ ചെക് ഡാമിനടുത്താണ് പരിപാടി സംഘടിപ്പിച്ചത്. പുളിക്കൽതറ ഫ്രണ്ട്സ് സ്പോർട്ട്സ് ആന്റ് ആർട്ട്സ് ക്ലബ്ബിന്റെയും, കോരാംപറമ്പ് നവയുഗ ക്ലബ്ബിന്റെയും സഹകരണത്തോടെ നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനും മുൻ എച്ച്.എം. ഫോറം സംസ്ഥാന ചെയർമാനുമായ ആർ.രാധാകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനൂപ് അധ്യക്ഷനായിരുന്നു. സി.എൽ.എസ്.എൽ. ഡയറക്ടർ അശോക് നെന്മാറ സത്യവാചകം ചൊല്ലിക്കൊടുത്തു.അക്വ കൾച്ചർ ബ്ലോക്ക് പ്രൊമോട്ടർ അരവിന്ദ് .ഡി, സത്യൻ പാറക്കൽ, അമൽനാഥ് റാം, നവയുഗ ക്ലബ്ബ് പ്രസിഡന്റ് അരവിന്ദാക്ഷൻ. കെ.വി , എന്നിവർ സംസാരിച്ചു.