പാലക്കാട്: നെല്ലുസംഭരണത്തിൽ സർക്കാരിന്റെ വ്യക്തതയില്ലാത്ത നിലപാടുമൂലം സംഭരണം അവതാളത്തിലായെന്ന് ദേശീയ കർഷകസമാജം ജില്ലാ ഭരണസമിതിയോഗം. കാലാവസ്ഥ അനുകൂലമാകാത്ത സാഹചര്യത്തിൽ നെല്ലുസംഭരണം എങ്ങനെ പ്രായോഗിക്കാമെന്ന് സർക്കാർ പുനഃപരിശോധിക്കണമെന്നും നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങളിൽനിന്ന് സർക്കാരും അരിമില്ലുകാരും പിന്തിരിയണമെന്നും നെല്ലുസംഭരണം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.കെ.രാമദാസ്, ദേവൻ ചെറാപ്പൊറ്റ, സി.എസ്.ഭഗവൽദാസ്, കെ.പ്രേമകുമാരൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.