കൊടുമ്ബില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് ഭാരത് അരി വിതരണം നടത്താൻ ശ്രമിച്ചെന്ന ആരോപണമായി സിപിഎം.
എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ഫോട്ടോയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരത് റൈസ് വിതരണത്തിന് ബിജെപി ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്.
പാലക്കാട് കൊടുമ്ബ് ജംഗ്ഷനില്‍ രാവിലെ 9 മണിക്ക് ഭാരത് അരി വിതരണം ചെയ്യും, എല്ലാവരും എത്തിച്ചേരണം- എന്നെഴുതിയ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊടുമ്ബ് മേഖലയില്‍ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. തുടർന്ന് അരി വിതരണത്തിന് മുമ്ബ് സിപിഎം തടയുകയായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് അരി നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി.