മുന്നോക്ക സാമ്പത്തിക സംവരണം എസ് എൻ ഡി പി യോഗം യൂത്ത് മൂവ് മെന്റ് പാലക്കാട് യൂണിയൻ പ്രതിഷേധിച്ചു.
മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കി സംവരണ തത്വങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിന് എതിരെ എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് പാലക്കാട് യൂണിയൻ പ്രതിഷേധിച്ചു. സർക്കാരിന്റെ മുന്നോക്ക സാമ്പത്തിക സംവരണ വിജ്ഞാപനം കത്തിച്ചു കൊണ്ടു യൂണിയൻ ആസ്ഥാനത്തു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് പ്രതിഷേധം സങ്കടിപ്പിച്ചത്.
പ്രതിഷേധ പ്രകടനത്തിന് യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുരേഷ് വി, സെക്രട്ടറി നിവിൻ ശിവദാസ്, വൈസ് പ്രസിഡന്റ് പ്രത്യുഷ്കുമാർ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പ്രജീഷ് പ്ലാക്കൽ, ഗിരീഷ് കുമാർ പാലക്കാട് യൂണിയൻ കൗണ്‍സിലർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.