സവർണ സംവരണം:
ഇടതുസർക്കാർ
ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു
പിണറായി സർക്കാറിന്റെ സവർണ സംവരണ നയത്തെ ചോദ്യം ചെയ്യുക എന്നാവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി
പാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പുതുപ്പള്ളി തെരുവ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി.
സംഗമം ജില്ലാജനറൽ സെക്രട്ടറി
എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.
മുന്നോക്ക സംവരണത്തിന്റെ പേര് പറഞ്ഞ് പിണറായി സർക്കാർ സവർണ്ണ സംവരണം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമൂഹ്യനീതിയെയാണ് അട്ടിമറിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ വൈസ് പ്രസിഡണ്ട്
കാജാഹുസൈൻ,പുതുപ്പള്ളി തെരൂവ് യൂണിറ്റ് പ്രസിഡണ്ട് ബി.ഷെറീഫ്,അമാനുള്ള തുടങ്ങിയവർ നേതൃത്വം നൽകി.