പാലക്കാട്തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകളിലേക്കുള്ള അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ ജനറൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഏഴ് പഞ്ചായത്തുകളിൽ പട്ടികജാതി വനിതകളും ഒരിടത്ത് പട്ടികവർഗ വനിതയുമാണ്. ആറ് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗത്തിനുമായി നീക്കിവച്ചു. ബാക്കി 37 പഞ്ചായത്തുകളിൽ ജനറൽ വിഭാഗത്തിനായിരിക്കും പ്രസിഡന്റ് സ്ഥാനം. ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടെണ്ണം സംവരണമാണ്. അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിൽ വനിത, ഒന്നുവീതം ബ്ലോക്കിൽ പട്ടികജാതി വനിതയും പട്ടികവർഗ വനിതയുമാണ്. ഒരു ബ്ലോക്കിൽ പട്ടികവർഗ അധ്യക്ഷൻ എന്നിങ്ങനെയാണ്. ബാക്കി അഞ്ച് ബ്ലോക്കുകൾ ജനറലാണ്. ജില്ലയിലെ ഏഴ് നഗരസഭകളിൽ നാലെണ്ണത്തിൽ സ്ത്രീകൾക്കാണ് അധ്യക്ഷപദവി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയും വനിതാ സംവരണമാണ്.■ പഞ്ചായത്ത്–-സ്ത്രീ സംവരണംതിരുമിറ്റക്കോട്, കുലുക്കല്ലൂർ, മുതുതല, വിളയൂർ, അമ്പലപ്പാറ, തൃക്കടീരി, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുർശി, പൂക്കോട്ടുകാവ്, അലനല്ലൂർ, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, പുതൂർ, പിരായിരി, കേരളശേരി, മണ്ണൂർ, കുഴൽമന്ദം, മാത്തൂർ, പെരിങ്ങോട്ടുകുറുശി, എരുത്തേമ്പതി, പെരുമാട്ടി, എലപ്പുള്ളി, കൊടുവായൂർ, മുതലമട, പുതുനഗരം, പല്ലശന, അകത്തേത്തറ, പുതുപ്പരിയാരം, പുതുശേരി, ആലത്തുർ, കിഴക്കഞ്ചേരി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി, കണ്ണമ്പ്ര.● പട്ടികജാതി സ്ത്രീ–-തൃത്താല, ഓങ്ങല്ലൂർ, മുണ്ടൂർ, കണ്ണാടി, നല്ലേപ്പിള്ളി, മേലാർകോട്, നെന്മാറ.● പട്ടികവർഗം സ്ത്രീ–-അഗളി.● പട്ടികജാതി–-ചാലിശേരി, അനങ്ങനടി, നെല്ലായ, കുമരംപുത്തൂർ, അയിലൂർ, വണ്ടാഴി.● പട്ടികവർഗം–-മലമ്പുഴ. ■ ബ്ലോക്ക് സ്ത്രീ സംവരണംതൃത്താല, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, ആലത്തൂർ.പട്ടികജാതി സ്ത്രീ–-പട്ടാമ്പി. -പട്ടികജാതി–-നെന്മാറ.-പട്ടികവർഗ സ്ത്രീ–-അട്ടപ്പാടി. ■ നഗരസഭ● സ്ത്രീ സംവരണം : ഒറ്റപ്പാലം, പാലക്കാട്, ചിറ്റൂർ–-തത്തമംഗലം, പട്ടാമ്പി.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-05-11-2020/905380