Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ

Palakkad News by Palakkad News
4 years ago
in PALAKKAD
0
മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ
പാലക്കാട്:മലമ്പുഴ മലയടിവാരത്തെ ചെറുഗ്രാമങ്ങളിൽകാരുണ്യത്തിന്റെ ബക്കറ്റുകളുമായിഎത്തിച്ചേര്‍ന്നപ്പോള്‍ ദയ പ്രവർത്തകർ കണ്ട കാഴ്ചകള്‍ സങ്കടകരമായിരുന്നു.പലരും പരിമിതമായ സൗകര്യത്തിൽ ജീവിക്കുന്ന സാധു കുടുംബങ്ങൾ.എന്നാൽ കാരുണ്യ പ്രവർത്തകരെ മലമ്പുഴയിലെഗ്രാമീണര്‍ സന്തോഷപൂർവ്വം സ്വീകരിക്കുകയും കഴിവിന്റെ പരമാവധി സഹായം നൽകുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഹുണ്ടികയും ചില്ലറ കരുതിയ പാത്രങ്ങളും കൊട്ടികുടഞ്ഞു കനിവിന്റെ മറുവാക്കായി മാറുകയായിരുന്നു. അങ്ങനെ കോവിഡ് കാലത്തുംദയ ചാരിറ്റബിൾ ട്രസ്റ്റ്മലമ്പുഴയിൽ നടത്തിയ കാരുണ്യ വിപ്ലവം ഗംഭീര വിജയമായി.കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു സ്‌ക്വാഡ് പ്രവർത്തനം.പത്തിൽ കുറഞ്ഞ ആളുകൾ അടങ്ങുന്ന സ്ക്വാഡുകള്‍.50 ബക്കറ്റുകള്‍. മലമ്പുഴ  ഗ്രാമ പഞ്ചായത്തിലെ 13വാർഡുകളിൽ 6 മണിക്കൂര്‍ നീണ്ടകാരുണ്യ വിപ്ലവത്തിൽ ആകെ സമാഹരിച്ചത് 28,ലക്ഷത്തിപതിനെട്ടായിരം രൂപ.ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏഴാമത് കാരുണ്യ വിപ്ലവമായിരുന്നു മലമ്പുഴയിൽ നടന്നത്.മലമ്പുഴ പുഴയ്ക്കൽ വീട്ടിൽ ജയപ്രകാശ് എന്ന കുട്ടന്റെകരൾമാറ്റ ശസ്ത്രക്രിയയ്ക്കുംതുടര്‍ ചികിത്സയ്ക്കുള്ള ഭീമമായ തുക കണ്ടെത്തുന്നതിനാണ് മലമ്പുഴ പഞ്ചായത്തിൽ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരിങ്ങോട്ടുകുറുശ്ശിയും, മലമ്പുഴ ചികിത്സാ സഹായ നിധിയും സംയുക്തമായി ജീവകാരുണ്യത്തിന്റെ ജനകീയ ബക്കറ്റ് വിപ്ലവം നടത്തിയത്. സമൂഹത്തിലെ നിരാലംബരും, നിർധനരുമായ സഹോദരങ്ങൾക്ക് താങ്ങും തണലുമാകുന്ന ഈ ജീവകാരുണ്യ കൂട്ടായ്മ മുമ്പും കാരുണ്യ വിപ്ലവമുൾപ്പടെ നിരവധി സഹായ പ്രവർത്തികൾ നടത്തിയിട്ടുണ്ട്.പ്രധാനമായുംസമൂഹ മാധ്യമങ്ങളെ അവലംബിച്ചാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനം.ദയയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണ് കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്ന ഭാരിച്ച തുക കണ്ടെത്താനാവാതെ രോഗത്തിന്റെ കഠിന വേദനയ്ക്കൊപ്പം നിരാശയുടെ ആഴങ്ങളിൽപ്പെട്ട് കഴിയുന്ന ഹതഭാഗ്യരുടെ ജീവൻ രക്ഷിക്കാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന  ‘കാരുണ്യത്തിന്റെ ബക്കറ്റ് വിപ്ലവം’ സംസ്ഥാനത്ത്മുൻ മാതൃകകളില്ലാത്തആത്മാർത്ഥമായ പരിശ്രമമാണ്.സീൽഡ് ബക്കറ്റുകളുമായി വിവിധ സ്ക്വാഡുകളായി സന്നദ്ധ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ വീടുകൾ കയറിയിറങ്ങി സംഭാവനകൾ സ്വീകരിക്കുന്ന രീതി ആരിലും മുഷിപ്പുണ്ടാക്കാത്ത,എന്നാൽ ആവേശം നൽകുന്ന ദൗത്യമായി ഇത് മാറിക്കഴിഞ്ഞു.ആറു മണിക്കൂർ നീണ്ടസ്ക്വാഡ് പ്രവർത്തനത്തിനു ശേഷം  പ്രത്യേകമായി തയാറാക്കിയിട്ടുള്ള കൺട്രോൾ റൂം-ഹാളിൽ എല്ലാ ടീം ലീഡേഴ്‌സും എത്തിച്ചേർന്ന് സമാഹരിച്ച മുഴുവൻ തുകയും ഏല്പിച്ചു കൊണ്ട് ഈ തുക എണ്ണി തിട്ടപ്പെടുത്തി അപ്പോൾ തന്നെ അവിടെ സന്നിഹിതരായിട്ടുള്ള മുഴുവൻ ജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ബാങ്ക് അധികൃതർക്ക് കൈമാറുന്ന ഈ രീതി ഏറെ സുതാര്യവും മാതൃകാപരവുമാണ്.  മലമ്പുഴയുടെ വനമേഖലയിൽകൂലിതൊഴിലാളികളായസാധാരണ കുടുംബങ്ങൾ ആയിരുന്നിട്ടും തങ്ങൾക്കുള്ളതിൽ നിന്ന് നിറഞ്ഞ മനസ്സോടെ നൽകി ഒരു സഹോദരന്റെ ജീവൻ രക്ഷിക്കുന്നതിന് ആ നാട് മുഴുവൻ ഒരുമിക്കുകയായിരുന്നു.അമ്മമാരും കുട്ടികളും ഉത്സാഹത്തോടെ അണിചേരുന്ന കകാഴ്ചയാണ് മലമ്പുഴയിൽ കാണാൻ കഴിഞ്ഞത്.കൺട്രോൾ റൂമിലെയും   ഫീൽഡിലെയും പ്രവർത്തകരെ ഏകോപിപ്പിച്ചുള്ള കാരുണ്യ വിപ്ലവംഒരു പ്രദേശത്തിന്റെചരിത്രത്തിലെമുഴുവന്‍ ജനങ്ങൾക്കും നവ്യാനുഭവമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാതൃകയെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു കാരുണ്യ വിപ്ലവത്തിന്റെ തയ്യാറെടുപ്പുകള്‍. മലമ്പുഴയിലെ ജനപ്രതിനിധികളുടേയും , പൗരപ്രമുഖരുടേയും, സുമനസ്സുകളായ നാട്ടുകാരുടേയും, പൊതുയോഗം വിളിച്ചുകൂട്ടിഒരുമാസം നീണ്ട വ്യവസ്ഥാപിതപ്രവർത്തനത്തിലൂടെ പരിപൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തി. 13വാർഡുകളിലായി 50 ബൂത്ത് കമ്മിറ്റികളും രൂപീകരിച്ചിരുന്നു. ഓരോ വാര്‍ഡിലെയും ദയയുടെ ഓരോ ലീഡര്‍മാരെ കണ്‍വീനര്‍മാരാക്കിയും അതാതു വാര്‍ഡുകളിലെ മികച്ചപ്രവര്‍ത്തകരെ കോ ഓര്‍ഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. കണ്‍വീനര്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും, ജനറല്‍ കണ്‍വീനറും, ദയയുടെ ചെയര്‍മാനും ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി പ്രവർത്തനങ്ങളെ സുതാര്യമാക്കി. മാത്തൂർ വില്ലേജ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായഇ.ബി.രമേശ് ആണ് ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ,ദീപ ജയപ്രകാശ്,ശങ്കർജി,തുടങ്ങിയവർകാരുണ്യ വിപ്ലവത്തിന്റെസമാപന ചടങ്ങിൽ സംസാരിച്ചു.അവയവ സ്വീകർത്താക്കൾക്ക് പ്രതിമാസം മരുന്നു നൽകൽ പദ്ധതിയുടെ ഭാഗമായി, തുടർച്ചയായ ഒൻപതാമാസത്തെ  മരുന്നു വിതരണം മലമ്പുഴ സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട്  ദിനേഷ് ബാബു നിർവ്വഹിച്ചു.

Previous Post

വി.സി.കബീര്‍ മാസ്റ്ററുടെ ‘അനുഭവങ്ങള്‍ നൊമ്പരങ്ങള്‍’ പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന്

Next Post

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

Palakkad News

Palakkad News

Next Post
പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News