കാരുണ്യ വിപ്ലവത്തിലൂടെ
ദയ ചാരിറ്റബിൾ ട്രസ്റ്റ്
പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ
പാലക്കാട്:കാരുണ്യത്തിന്റെ കരംനീട്ടി ഒരു നാട് കൂടെ നിന്നപ്പോൾ ദയ ചാരിറ്റബിൾ ട്രസ്റ്റ് മങ്കര കാരുണ്യ വിപ്ലവത്തിലൂടെ സമാഹരിച്ച 28 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം 64 പേർക്ക് വീതിച്ചു നൽകി.ഭരതനെന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൃക്ക മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കും ആവശ്യമായ പണം മാറ്റിവച്ച് ബാക്കി തുകയാണ് 63 പേർക്കായി വീതിച്ചു നകിയത്.ചികിത്സ സഹായമായിദയ സംഘടിപ്പിച്ച കാരുണ്യ വിപ്ലവത്തിലൂടെ ഒഴുകിയെത്തിയ പണം64 നിർധന രോഗികൾക്ക്സമാശ്വാസമായി. സഹായത്തിനായിലഭിച്ച അപേക്ഷകൾ മുഴുവൻ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിനിധികൾ അവരുടെ വീടുകളിൽ പോയി സൂക്ഷ്മ പരിശോധന നടത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഗുണഭോക്താവിനേയും തിരഞ്ഞെടുത്തത്.ഓരോ രോഗിക്കും ഇരുപതിനായിരം രൂപ വീതമാണ് സഹായം നൽകിയത്. മങ്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ.ഗോകുൽദാസ്ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻഇ.ബി.രമേശ് അധ്യക്ഷനായി.കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ,കാവശ്ശേരിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി,ശങ്കർജി കോങ്ങാട്,മോഹൻദാസ് മാസ്റ്റർ,കൃഷ്ണലീല,ശോഭ ടീച്ചർ,ദീപ ജയപ്രകാശ്,കൃഷ്ണകുമാർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.സംഘടനാപ്രതിനിധികൾ, ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ, കൺവീനർമാർ, കോർഡിനേറ്റർമാർ ബൂത്തു ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ലക്ഷ്മിമോഹൻ സ്വാഗതവുംഎം.പത്മനാഭൻ നന്ദിയും പറഞ്ഞു.ജീവകാരുണ്യ പ്രവര്ത്തനം കൊണ്ട് ജനകീയ മാതൃകകൾ സൃഷ്ടിച്ചദയ ചാരിറ്റബിൾ ട്രസ്റ്റിന്റെഅടുത്തകാരുണ്യ വിപ്ലവം മാർച്ച്6ന് മലമ്പുഴയിൽ നടക്കും.മലമ്പുഴ കാഞ്ഞിരക്കടവ് പുഴയ്ക്കൽ വീട്ടിൽ ജയപ്രകാശിന്റെ ചികിത്സാർത്ഥമാണ്അടുത്തകാരുണ്യ വിപ്ലവം.