മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിൻറെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വൃദ്ധർക്ക് കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് ടിൻറു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇൻ ചാർജ് ഉമ്മർ ഫാറൂഖ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഉനൈസ് ശ ജഹീഫ് ശ്രീമതി രാജിമോൾ
എന്നിവർ സംസാരിച്ചു. തെങ്കര ഗ്രാമപഞ്ചായത്തിലെ 60 പേർക്ക് കട്ടിൽ വിതരണം ചെയ്യുവാൻ സാധിച്ചു










