വായനാ വാരാചരണം സമാപിച്ചു.*. കൂടാളി ഹയർസെക്കൻഡറി സ്കൂൾ വായനാദിനം എൻ എസ് എസ് യൂനിറ്റും ഹയർസെക്കണ്ടറി വിദ്യാരംഗവും സംയുക്താഭിമുഖ്യത്തിൽ നടത്തി. പ്രശസ്ത നിരൂപകൻ.ഡോ പി.ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു സമാപന സമ്മേളനം ഗായിക ഷെല്ലി പാട്ടേത്ത് ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് പി.വി ദിനേശ് ചന്ദ്രൻ അധ്യക്ഷനായി പ്രിൻസിപ്പൽ കെ.ടി. റീന സ്വാഗതവും കൺവീനർ ടി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. സി മനീഷ് ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശരത് പ്രഭാത് , നിതീഷ് ഒവി, ശ്രീജിത്ത്, രശ്മി, വിനീത കെ.ടി, ഷർമ്മിള , ജ്യോതി , രമ്യ , രേഖ, രോഷ്നി എന്നിവർ വിവിധ പരിപാടികളിൽ സംസാരിച്ചു കുട്ടികളുടെ സർഗ്ഗോത്സവവും നടത്തി.