സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്ബറുമായ ആൽബർട്ട് എസ് കുമാർ, വാളയാർ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാർ എന്നിവർക്കെതിരെയാണ് പാർട്ടിയുടെ നടപടി. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
വാളയാറിൽ അരിക്കടത്തിന്റെ പ്രധാന ഏജന്റുമാരായി പ്രാദേശിക സിപിഎം നേതാക്കൾ പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം വാർത്തയായിരുന്നു. ഇതെ തുടർന്നാണ് സിപിഎം വാളയാർ ലോക്കൽ കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് നടപടിക്ക് ശുപാർശ ചെയ്തത്.
റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള അതിർത്തിയായ വാളയാർ.
ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് സിപിഎമ്മിന്റെ പുതുശേരി പഞ്ചായത്ത് അംഗം ആൽബർട്ട് കുമാറും പാർട്ടിയുടെ പ്രാദേശിക നേതാവ് ശിവയുമാണ്.