പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലെ
രാമശ്ശേരി കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
നവമ്പർ 3 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്
സത്യഗ്രഹവും ജനകീയ അന്വേഷണ കമ്മീഷൻ തെളിവെടുപ്പും നടത്തും.
ഗാന്ധിയൻ കളക്ടീവു് കേരളയുടെ നേതൃത്വത്തിൽ നവമ്പർ 3 ന് സംസ്ഥാന തലത്തിൽ നടക്കുന്ന
“കോട്ടഞ്ചേരി ഖനന വിരുദ്ധ സമരത്തിനുള്ള ഐക്യദാർഡ്യ” പരിപാടിയുടെ ഭാഗമായിട്ടാണ് രാമശ്ശേരിയിൽ ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
NAPM ദേശീയ കൺവീനർ വിളയോടി വേണുഗോപാലൻ പരിപാടി ഉൽഘാടനം ചെയ്യും.
ജില്ലയിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കും.
നമ്മുടെ രാജ്യത്തെ പശ്ചിമഘട്ട മലനിരകളുടെ അത്ഭുത പ്രതിഭാസമെന്ന് അറിയപ്പെടുന്ന പാലക്കാട് ചുരത്തിൻ്റെ ഭാഗമായ രാമശ്ശേരി കുന്ന്
ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സാണ്.
ഈ പ്രദേശത്തിൻ്റെ കാലാവസ്ഥയെ ഗൗരവമായി സ്വാധീനിക്കുന്ന ഈ കുന്നിനെ സംരക്ഷിക്കേണ്ടത്
പൗരസമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്നും
പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുള്ള ഗ്രാമപഞ്ചായത്തിൻ്റെ ചുമതലയാണെന്നും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവൽക്കരണ ക്യാമ്പയിനും ഇന്ന് തുടക്കം കുറിക്കും.