ഇനിയും കൂടുതല്‍ പേർ കോണ്‍ഗ്രസിലേക്ക് വരുമെന്ന് പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തില്‍.
സന്ദീപ് വാര്യർ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു അസറ്റ് തന്നെയാണ്. സന്ദീപിന്റെ സാന്നിധ്യം 2025 ല്‍ പാലക്കാട് മുനിസിപ്പാലിറ്റി പിടിക്കാൻ കോണ്‍ഗ്രസിനെ സഹായിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
‘സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക് വരുമ്ബോള്‍ പല കോണുകളിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായി. വർഗീയതയുടെ ചേരിയില്‍ നിന്നും ഒരാള്‍ കുറഞ്ഞാല്‍ പോലും അത് മതേതരത്വത്തിന്റെ വിജയമാണെന്ന് അന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ വരവോടെ പാലക്കാട് മുനിസിപ്പാലിറ്റി 2025 ല്‍ കോണ്‍ഗ്രസ് ഭരിക്കും.