ഫ്ലാറ്റില്‍ നിന്ന് ഒഴിയാൻ രാഹുല്‍ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഈ മാസം 25 നകം ഒഴിയണമെന്നാണ് നിർദേശം.
ഫ്ലാറ്റ് വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. യോഗം ചേർന്നായിരുന്നു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ട്. ഉടൻ ഒഴിയാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോട് കൂടി ആയിരുന്നു രാഹുല്‍ പാലക്കാട് ഫ്ലാറ്റ് എടുത്ത് താമസിക്കാൻ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് പല തവണ പോലീസ് ഈ ഫ്ലാറ്റില്‍ പരിശോധനയ്ക്കും മറ്റുമായി എത്തിയിരുന്നു.










