പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ മൂന്ന് മാസമായി ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
അന്വേഷണം നടക്കട്ടെ, അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവർത്തിച്ച് വ്യക്തമാക്കി.തിങ്കളാഴ്ച പുറത്തുവന്ന ശബ്ദരേഖയില്‍ തന്‍റെ ചിത്രവും ചേർത്ത് കൊടുത്തിട്ട് എന്‍റേതാണോയെന്ന് ചോദിക്കുന്നതില്‍ എന്താണ് ഔചിത്യമെന്ന് രാഹുല്‍ ചോദിച്ചു. പുറത്തുവിടുംമുൻപ് ഇത് എന്‍റെ ശബ്ദമാണോയെന്ന് ചോദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.










