നഗരസഭയിലെ 41-ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പി.എസ് വിപിന്റെ നോമിനേഷൻ തള്ളണമെന്ന് ബിജെപി സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ ഉന്നയിച്ചപ്പോൾ ഇലക്ഷൻ കമ്മീഷന്റെ സർക്കുലർ പ്രകാരം മത്സരിക്കുന്നതിന് യാതൊരു അയോഗ്യതയും ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംവാദത്തിനു ശേഷം റിട്ടേണിങ് ഓഫീസർ പത്രിക സ്വീകരിച്ചു.
വാർഡിൽ വിപിൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.









