പൊതു പരിപാടികളിലും സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ.
പരിപാടികളിലും സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് – ബംഗളൂരു കെഎസ്ആർടിസി എസി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മമാണ് രാഹുൽ നിർവഹിച്ചത്. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു ചടങ്ങ്. വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.










