ടൗണ്‍ഹാള്‍ സാങ്കേതികതടസങ്ങള് നീങ്ങി; നിര്‍മാണം ഉടൻ പുനരാരംഭിക്കും
സാങ്കേതിക കാരണങ്ങളാല്‍ നിർമാണം നിലച്ചുപോയ മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും
.നിർമാണം പുനരാരംഭിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ ഉദ്യോഗസ്ഥരുടെയും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് അധികൃതരുമായും നാലു തവണ നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവൃത്തികള്‍ പുനരാരംഭിക്കാൻ തീരുമാനമായി
രണ്ടാംഘട്ട നിർമാണ പ്രവർത്തികള്‍ക്കായി ആസ്തി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപ കൂടി അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് എംഎല്‍എ കത്ത് നല്കി.
അടുത്തഘട്ടത്തില്‍ പ്രവൃത്തിയുടെ പൂർത്തീകരണത്തിന് ആവശ്യമായ ബാക്കി തുകകൂടി അനുവദിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറിയിച്ചു