രവീന്ദ്രനാഥ ശർമ്മ: ഹൈന്ദവ പുരോഹിതർക്കിടയിലെ വേറിട്ട വ്യക്തിത്വം.
-അച്യുതൻ പനച്ചിക്കുത്ത്
മണ്ണാർക്കാട്:
മനുഷ്യ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മീയഗീതങ്ങളാണ് മത പുരോഹിതരിൽ നിന്നും നാം കേൾക്കാൻ ആഗ്രഹിക്കുന്നത്.രവീന്ദ്രനാഥ ശർമ്മ അത്തരത്തിൽ
മത-സംസ്കാരിക രംഗത്തെ ശ്രദ്ധേയ നാമമാണ്.
വിയ്യക്കുറുശ്ശി കേശവപുരം മഹാവിഷ്ണു ക്ഷേത്രം മേൽശാന്തിയും പൈതൃകം കൾച്ചറൽ ട്രസ്റ്റ് ചെയർമാനുമായ ബ്രഹ്മശ്രീ രവീന്ദ്രനാഥ് ശർമ്മ തികഞ്ഞ ആത്മീയാന്തരീക്ഷത്തിൽ താന്ത്രിക വിധി പ്രകാരം എല്ലാ മൂർത്തികൾക്കുമുള്ള പൂജാവിധികൾ,ഇതര പൗരോഹിത്യ കർമ്മങ്ങൾ എന്നിവ കൃത്യമായ ആചാരാനുഷ്ഠാനങ്ങളോടെ വർഷങ്ങളായി നിർവഹിച്ചു കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികളുടെ പലവിധ ജീവിത പ്രശ്നങ്ങൾക്ക് ഇതിനകം ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞതിലൂടെ ഭക്ത ജനങ്ങളുടെ ഹൃദയത്തിൽ അതുല്യ സ്ഥാനമുള്ള പേരായി മാറിക്കഴിഞ്ഞു രവീന്ദ്ര ശർമ്മയുടേത്.
ആചാരവിധികളിൽ നിന്നും ഗുരുവര്യന്മാരുടെ ഉപദേശനിർദ്ദേശങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാതെ ക്രമപ്പെടുത്തി എടുത്ത മാതൃകാപരമായ ജീവിതമാണ് ഈ പുരോഹിതന്റേത്. കർമ്മമണ്ഡലത്തിലെ അതി നൂതന രീതികളെ പഠിച്ചും മനസ്സിലാക്കിയും ഉൾക്കൊണ്ടും പഴമയുടെ പാരമ്പര്യം കൃത്യമായി പാലിച്ചു കൊണ്ടുമാണ് രവീന്ദ്രനാഥ ശർമ്മ മുന്നോട്ട് നീങ്ങുന്നത്.ജാതി മത ഭേദമന്യേ വിശ്വാസികൾ തങ്ങളുടെ പ്രശ്ന പരിഹാരത്തിനായി കേശവപുരം മഹാവിഷ്ണു ക്ഷേത്ര സന്നിധിയിലുo പൈതൃകം വൈഷ്ണവം മന്ത്ര വിദ്യാപീഠത്തിലും ദിനേന എത്തിക്കൊണ്ടിരിക്കാൻ കാരണവും മറ്റൊന്നല്ല. രവിന്ദ്രനാഥ ശർമ്മ എന്ന കാർമ്മികന്റെ ഉദയം ഒരു നിയോഗമായിക്കാണാനാണ് വിശ്വാസികൾ ഇഷ്ടപ്പെടുന്നത്. വ്യത്യസ്ത മൂർത്തികൾക്ക് യഥാവിധിയുള്ള കർമ്മങ്ങൾ ചെയ്യാനും പ്രശ്നങ്ങൾക്ക് പ്രതിവിധി നിർദ്ദേശിക്കാനും ഇദ്ദേഹത്തിനുള്ള മികവ് ജനസമൂഹത്തിൽ പരക്കെ അറിയപ്പെടുന്ന കാര്യമാണ്. അതുകൊണ്ടാണ് വിദൂര ദിക്കുകളിൽ നിന്നും ശർമ്മയെ തേടി ഭക്തർ വിയ്യക്കുറുശ്ശിയിലെത്തുന്നത്.
കാര്യസാധ്യ പൂജ,ഗണപതി ഹോമം,ഭഗവദ് സേവ,വിവാഹ തടസ്സം നീക്കുന്നതിനായി നടത്തുന്ന ലക്ഷ്മീ നാരായണ പൂജ,ശത്രു ദോഷമകറ്റാനുളള പൂജ,വിദ്യാവർധിനി പൂജ,ദാമ്പത്യ പ്രശ്നങ്ങൾ,കുടുംബകലഹങ്ങൾ എന്നിവക്കുള്ള പരിഹാരക്രിയകൾ തുടങ്ങി വിവിധ തരം പൂജകൾ പൈതൃകം വിദ്യാപീഠത്തിൽ നടത്തുന്നു.ഇതിലൂടെ മാനസികവും ശാരീരികവും പൈശാചികവുമായ എല്ലാ പ്രയാസങ്ങളും ദുരീകരിച്ചെടുക്കാൻ ഇദ്ദേഹത്തിനാവുന്നു.പല മേഖലകളിലും ഉള്ള വ്യത്യസ്തരായ ആളുകൾ ഇക്കാര്യം അനുഭവിച്ചറിഞ്ഞ കാര്യവും ചുറ്റുമുള്ളവരുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കാനും കഴിഞ്ഞു.
ഗൃഹപൂജ,ക്ഷേത്രപൂജ,ഹോമങ്ങൾ,തന്ത്രവിധികൾ എന്നിവയ്ക്ക് പാലക്കാട് ജില്ലയിൽ മാത്രമല്ല,മറ്റു ജില്ലകളിലും രവീന്ദ്ര ശർമ്മ പരക്കെ അറിയപ്പെടുന്നു.
പൂജാദി കർമ്മങ്ങൾക്കായി വരുന്നവർ പാലക്കാട് കോഴിക്കോട് ദേശീയ പാതയിലുള്ള വിയ്യകുറുശ്ശിയിലെ സെന്ററിൽ എത്തിച്ചേരുന്നു. വിയ്യക്കുറുശ്ശിയിലെ പൈതൃകം മന്ത്ര വിദ്യാപീഠത്തിൽ സംഗീത അക്കാദമി, താന്ത്രിക പഠനം, ജ്യോതിഷകാര്യങ്ങൾ എന്നീ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രനാണ് ഈ മഹത്തായ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. അവരുടെ ഉപദേശ നിർദേശങ്ങൾ സ്ഥാപനത്തിന് വലിയ മുതൽക്കൂട്ടാണ്.പ്രസിദ്ധ ചലചിത്ര ഗായിക കെ.എസ്.ചിത്ര പൈതൃകം ട്രസ്റ്റിന്റെ സർവ്വതോന്മുഖ പുരോഗതിക്കൊ പ്പമുണ്ട്.
കലാ സാംസ്കാരിക രംഗത്തും ജീവകാരുണ്യ രംഗത്തുമുള്ള സമർത്ഥരായവരെ കണ്ടെത്തി അവാർഡുകൾ നൽകി ആദരിക്കുന്ന ഒരു പദ്ധതിയും ഇവിടെ ഉണ്ട്.ഭരതമുനി ദേശീയ അവാർഡ് നേടിയ നർത്തകി മീനാക്ഷി പ്രദീപ്,കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്യുതൻ മാസ്റ്റർ
എന്നിവരെ ഈ സ്ഥാപനം ആദരിക്കുകയുണ്ടായി.
കേരളത്തിലെ മഹാക്ഷേത്രങ്ങളിലെ തന്ത്രിമാർ, ആചാര്യന്മാർ, സാഹിത്യ നായകന്മാർ, ഉദ്യോസ്ഥ പ്രമുഖർ എന്നിവരുമായി വളരെ അടുത്ത ബന്ധമാണ് രവീന്ദ്ര ശർമക്കുള്ളത്.പൂജാദി കർമ്മങ്ങൾ അഭ്യസിപ്പിക്കുന്നതിനായി രവീന്ദ്രനാഥ ശർമ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വൈഷ്ണവം മന്ത്ര വിദ്യാപീഠം വിയ്യക്കുറുശ്ശി കേന്ദ്രമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയകരമായി പ്രവർത്തിച്ചു വരുന്നു.പൂജാദികാര്യങ്ങൾ പഠിക്കാനും ഗവേഷണങ്ങൾ നടത്താനും ആധികാരികമായി അവയെപ്പറ്റി മനസ്സിലാക്കാനും പൂജാമന്ത്രങ്ങൾ ഹൃദിസ്ഥമാക്കാനും ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കും പൊതുജനങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.
ക്ഷേത്ര കാര്യങ്ങളിൽ അതീവ പാണ്ഡിത്യമുള്ള ഗുരുക്കന്മാർ പഠിതാക്കൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.
രവീന്ദ്രനാഥ ശർമ്മയെ മറ്റു പുരോഹിതരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണo ഉൾപ്പടെ പല വിധ സഹായ സഹകരങ്ങളും പൈതൃകം ട്രസ്റ്റിന്റെ കീഴിൽ നടത്തി വരുന്നു.ഇത്തരം വേറിട്ട പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ പുരോഗതിയിലെത്തിക്കാൻ അഹോരാത്രം പണിപ്പെടുന്ന ഇദ്ദേഹം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്.നാടിന്റെ പുരോഗതിയും ഐശ്വര്യവും മുന്നിൽ കണ്ടുകൊണ്ടും കലാ സാംസ്കാരിക രംഗത്തെ സജീവമായ ഇടപെടലുകൾ കൊണ്ടും രവീന്ദ്രനാഥ ശർമ്മയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും പലർക്കും ഒരു മാതൃകയാണെന്ന കാര്യത്തിൽ സംശയമില്ല.