ഫുട്ബോൾ ലോകത്തോട് വിടപറഞ്ഞ കീരീടം താഴെവെക്കാത്ത ഫുട്ബോൾ ചക്രവർത്തി ഡീഗോ-മറോഡോണയ്ക്ക് PSFC – ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നൂറണി സിന്തറ്റിക്ക് ടർഫിൽ ആദരാജ്ഞലികൾ അർപ്പിച്ചു .
രാവിലെ 7.30 ന് PSFC- ഫുട്ക്ലബും,ഒറ്റപ്പാലം ടൗൺ ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തോടു കൂടിയാണ് ചടക്കുകൾക്ക് തുടക്കം കുറിച്ചത്.
ശേഷം 8.30 ന് ടർഫിന്റെ നടുത്തളത്തിൽ ഇരുടീമുകളിലേയും ദേശീയ സംസ്ഥാന,ക്ലബ് താരങ്ങളടങ്ങിയ മുഴുവൻ ഫുട്ബോൾ താരങ്ങളും PSFC ക്ലബിന്റെ ഭാരവാഹികളും,32 – വാർഡിലെ സ്ഥാനാർത്ഥികളായ സിറ്റിംഗ് വാർഡിന്റെ പ്രതിനിധി സ്ഥാനാർത്ഥിയായ വെൽഫെയർ പാർട്ടിയുടെ
എം.സുലൈമാൻ,Udf ന്റെ സ്ഥാനാർത്ഥി TA.അബ്ദുൾ അസീസ്,Ldf ന്റെ സ്ഥാനാർത്ഥി റഹീം,സ്വതന്ത്യ സ്ഥാനാർത്ഥി ഷമീർ തുടങ്ങിയവരും സ്പോർട്ട്സ് കൗൺസിലിന്റെ കോച്ചായ രാജീവ്,ടോപ് ഇൻ ടൗൺ രാജു,മുഹമ്മദ് റാഫി,രാമചന്ദ്രൻ,അബ്ദുള്ള ,മുൻ ഫുട്ബോൾതാരങ്ങൾ ,കോച്ചുകൾ തുടങ്ങി വിവിധമേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ മൗനാചരണം നടത്തി.
ശേഷം ആദരാജ്ഞാലികൾ അർപ്പിച്ചു കൊണ്ട് സ്ഥാനാർത്ഥികളായ
എം.സുലൈമാൻ,റഹീം,ഷമീർ തുടങ്ങിയവർ സംസാരിച്ചു.
PSFC-ക്ലബിന്റെ പ്രസിഡണ്ടും മുൻ ഇന്ത്യൻ ഫുട്ബോളറുമായ അബ്ദുൾ ഹക്കീം അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ പി.ലുഖ്മാൻ സ്വാഗതവും സെക്രട്ടറി മുത്തു നന്ദിയും പറഞ്ഞു.