പാലക്കാട് : പി എസ് സി യുടെ എൽ ഡി ക്ലർക്ക് മെയിൻ പരീക്ഷാ സിലബസ് ചോർച്ച അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ആവശ്യപ്പെട്ടു.പരീക്ഷാ തീയതി കോവിഡ് സാഹചര്യത്തിൽ തീരുമാനമാകാതെ നീണ്ടു പോകുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് വ്യാപക പരാതി ഉണ്ടെന്നും തീരുമാനം നീണ്ടു പോകുന്നതിനിടെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും പ്രസിദ്ധീകരിക്കപ്പെടാത്ത എൽഡി ക്ലർക്ക് മെയിൻ പരീക്ഷാ സിലബസ് കഴിഞ്ഞദിവസം സ്വകാര്യ പരിശീലനകേന്ദ്രത്തിൽ ലഭിച്ചതായി അറിയുന്നതിൽ ഉദ്യോഗാർഥികളിൽ ആശങ്കയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.










